HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

മാത്യു തോമസ് നായകനാകുന്ന നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

അഭിനേതാക്കളെ തേടുന്നു

മാത്യു തോമസ് നായകനാകുന്ന ഹൊറർ കോമഡി ചിത്രത്തിലേക്ക് നവാഗതരായ അഭിനേതാക്കളെ തേടുന്നു. ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ തന്നെയാണ് നവാഗതരായ അഭിനേതാക്കളെ സ്വാഗതം ചെയ്തുകൊണ്ടുള്ള കുറിപ്പ് പങ്കുവച്ചത്. വയനാട് ഭാഗത്തുള്ളവർക്കാണ് മുൻഗണന നൽകുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.


സുഡാനി ഫ്രം നൈജീരിയ, അനുരാഗ കരിക്കിൻ വെള്ളം, കെട്ട്യോളാണ് എന്റെ മാലാഖ, നെയ്മർ, കാപ്പേള, ഗ്രേറ്റ്‌ ഫാദർ, ലവ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. കഴിഞ്ഞ വർഷത്തെ ശ്രദ്ധേയ ചിത്രമായ പ്രണയവിലാസത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ വി എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന ഈ സിനിമ നിർമ്മിക്കുന്നത് ഉള്ളാക്ക് ഫിലിംസിന്റെ ബാനറിൽ നിസാർ  ബാബുവാണ്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS