HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; നടൻ അർജുൻ അശോകൻ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ നടൻ അർജുൻ അശോകനുൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ നടൻ അർജുൻ അശോകനുൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്. നടൻമാരായ സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർക്കും ബൈക്ക് യാത്രികരായ രണ്ട് പേർക്കുമാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എം.ജി റോഡിൽ ഇന്ന് പുലർച്ചെ 1.30ഓടെ സിനിമ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. അർജുനും സംഘവും ഉണ്ടായിരുന്ന കാർ ഓടിച്ചിരുന്നത് സിനിമയുടെ സ്റ്റണ്ട് മാസ്റ്ററാണെന്നും വിവരമുണ്ട്. നിസ്സാര പരിക്കേറ്റ താരങ്ങൾ ആശുപത്രിയിൽ ചികിത്സ തേടി.


ഇതിനിടെ റോഡരുകിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിലും കാർ തട്ടിയിരുന്നു. ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തലകീഴായി മറിഞ്ഞ കാർ മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയുടെ ബൈക്കിലിടിക്കുകയും ചെയ്തിട്ടുണ്ട്. തലകീഴായി മറിഞ്ഞ ചലച്ചിത്ര പ്രവർത്തകരുടെ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിൽ ഇടിച്ചാണ് നിന്നത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA