
മലപ്പുറം കൊണ്ടോട്ടി ഒഴുകൂർ കുന്നത്ത് സ്കൂൾ വാൻ മറിഞ്ഞ് 11 പേർക്ക് പരിക്ക്. കുട്ടികളും ഡ്രൈവറും അധ്യാപികയും ഉൾപ്പടെ 19 പേരായിരുന്നു വാനിലുണ്ടായിരുന്നത്. ഇന്നു രാവിലെ 9 മണിയോടെയായിരുന്നു അപകടം.
കുമ്പളപറമ്പിലെ എബിസി സ്‌കൂളിന്റെ വാനാണ് മറിഞ്ഞത്. നിയന്ത്രണം വിട്ട വാഹനം കുഴിയിലേക്ക് വീഴുകയായിരുന്നു. ഡ്രൈവറെയും അധ്യാപികയെയും കുട്ടികളെയും കൊണ്ടോട്ടിയിലെ റിലീഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.




