എറണാകുളം കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു. കളമശ്ശേരി എച്ച് എം ടി ജംങ്ഷനിലാണ് പട്ടാപ്പകൽ നടുക്കുന്ന സംഭവം ഉണ്ടായത്. ഇടുക്കി രാജകുമാരി സ്വദേശി അനീഷ് (34) ആണ് കൊല്ലപ്പെട്ടത്. ബസിൽ ഓടിക്കയറിയ പ്രതി അനീഷിനെ കുത്തിയശേഷം ഇറങ്ങിയോടുകയായിരുന്നു. മാസ്ക് ധരിച്ചെത്തിയാണ് പ്രതി കൃത്യം ചെയ്തത്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു; മരണപ്പെട്ടത് ഇടുക്കി സ്വദേശി
0
August 31, 2024