
ഇടുക്കി പൂപ്പാറയില്‍ വീട് കത്തി നശിച്ചു. പൂപ്പാറ തെയിലചെരുവ് പുഞ്ചക്കരയില്‍ ഷിജുവിന്റെ വീടാണ് കത്തി നശിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം. വീട്ടില്‍ ആളില്ലാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
വലിയതോതിൽ പുക ഉയരുന്നത് കണ്ട് സമീപവാസികൾ എത്തിയപ്പോളാണ് വീടിനുള്ളിൽ തീപിടുത്തം കണ്ടത്. ഉടൻതന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. വീട്ടുപകരണങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. അഗ്നിബാധയ്ക്കുള്ള കാരണം ഷോര്‍ട്ട് സര്‍ക്ക്യുട്ട് ആകാമെന്നാണ് പ്രാഥമിക നിഗമനം. അധികൃതർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.