
ശാന്തൻപാറയ്ക്ക് സമീപം പള്ളിക്കുന്നിൽ മരത്തിൽ നിന്ന് വീണ് മധ്യവയസ്കൻ മരിച്ചു. പള്ളിക്കുന്ന് കവിതാഭവനിൽ ദുരൈ (55) ആണ് മരിച്ചത്. കർഷക തൊഴിലാളിയായ ദുരൈ പള്ളിക്കുന്നിന് സമീപമുള്ള ഏലത്തോട്ടത്തിൽ മരത്തിൻ്റെ ശിഖരം മുറിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മരത്തിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ ദുരൈ തൽക്ഷണം മരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും.

