
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമാ മേഖലയിൽ ആരോപണങ്ങൾ തുടരുന്നതിനിടെ ഫേസ്ബുക്കിൽ കുറിപ്പുമായി നടി മഞ്ജു വാര്യർ. ഒന്നും മറക്കരുതെന്നാണ് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്. ഒരു സ്ത്രീ പോരാടാൻ തീരുമാനിച്ചിടത്തു നിന്നാണ് എല്ലാം തുടങ്ങിയതെന്നും മഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചു.
നേരത്തെ ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയതുമായി ബന്ധപ്പെട്ട് മഞ്ജുവാര്യർക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിനെതിരെ ഡബ്ല്യുസിസിയും രംഗത്തുവന്നിരുന്നു. ഡബ്ല്യുസിസിയുടെ സ്ഥാപക അംഗം സിനിമയിൽ സ്ത്രീകൾക്ക് പ്രശ്നമില്ലെന്ന് മൊഴി നൽകിയെന്ന പരാമർശമാണ് വിമർശനത്തിലേക്ക് നയിച്ചത്.