
മാങ്കുളം പെരുമ്പന്‍കുത്തില്‍ യുവാവ് മുങ്ങി മരിച്ചു. മാങ്കുളം കുവൈറ്റ് സിറ്റി സ്വദേശി വിഷ്ണു (23) ആണ് മരണപ്പെട്ടത്. ഞായറാഴ്ച പകല്‍ പെരുമ്പന്‍കുത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. ഇതിനിടെ കയത്തില്‍ പെട്ടതായാണ് പറയപ്പെടുന്നത്.
ശബ്ദം കേട്ടത്തിയ സമീപവാസികളാണ് യുവാവിനെ പുറത്തെടുത്തത്. ഉടന്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാങ്കുളം കടംകോട്ട് വിജയന്‍,സോണിയ ദമ്പതികളുടെ മകനാണ് മരണപ്പെട്ട വിഷ്ണു. മനു, വിനു എന്നിവരാണ് സഹോദരങ്ങള്‍.