
സിറോ മലബാർ സഭയിൽ രണ്ടു പുതിയ ആർച്ച് ബിഷപ്പുമാർ. ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പായി മാർ തോമസ് തറയിലിനെയും ഷംഷാബാദ് ആർച്ച് ബിഷപ്പായി മാർ പ്രിൻസ് ആന്റണി പാണേങ്ങാടിനെയും നിയമിച്ചു. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം വിരമിക്കുന്നതോടെ മാർ തോമസ് തറയിൽ ചുമതലയേൽക്കും.
നിലവിൽ ചങ്ങനാശേരി അതിരൂപത സഹായ മെത്രാനാണു മാർ തോമസ് തറയിൽ. നിലവിൽ അഡിലാബാദ് ബിഷപ്പാണ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ. ഷംഷാബാദ് അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്ന മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായതോടെയാണ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ ഷംഷാബാദ് അതിരുപതയുടെ അധ്യക്ഷ പദവിയിൽ എത്തുന്നത്.