HONESTY NEWS ADS

ഇടുക്കി സ്വദേശിയായ യുവാവ് വീട്ടുകാരോട് പറഞ്ഞത് വിദേശത്തെന്ന്; അന്വേഷിച്ച് ചെന്നപ്പോൾ കൊച്ചിയിൽ

ഇടുക്കി: വിദേശത്താണെന്ന്  വീട്ടുകാരെ വിശ്വസിപ്പിച്ചശേഷം കാണാതായ ഇരുപത്തേഴുകാരനെ എറണാകുളത്ത്  നിന്ന്  പൊലീസ് കണ്ടെത്തി

വിദേശത്താണെന്ന്  വീട്ടുകാരെ വിശ്വസിപ്പിച്ചശേഷം കാണാതായ ഇരുപത്തേഴുകാരനെ എറണാകുളത്ത്  നിന്ന്  നെടുങ്കണ്ടം പൊലീസ് കണ്ടെത്തി. എറണാകുളത്ത് ജോലി ചെയ്തിരുന്ന ഇടുക്കി എഴുകുംവയൽ സ്വദേശി കഴിഞ്ഞ ഒന്നിനാണു ന്യൂസീലൻഡിൽ ജോലി ലഭിച്ചതായി അറിയിച്ച് നാടുവിട്ടത്. വീട്ടുകാർ ചേർന്നാണ് യുവാവിനെ വിമാനത്താവളത്തിൽ എത്തിച്ചതും.


പിന്നീട് വിദേശത്തുള്ള ഫോട്ടോകൾ യുവാവ് വീട്ടുകാർക്ക് അയച്ചു നൽകിയിരുന്നു. ദിവസവും വീട്ടുകാരെ ഫോണിൽ വിളിക്കുകയും ചെയ്‌തിരുന്നു. എന്നാൽ കഴിഞ്ഞ 20നു ശേഷം വിവരമൊന്നും ഉണ്ടായിരുന്നില്ല. സുഹൃത്തിൽ നിന്നു യുവാവ് എറണാകുളത്തുള്ളതായി വിവരം ലഭിച്ച വീട്ടുകാർ നെടുങ്കണ്ടം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ യുവാവിനെ കൊച്ചിയിൽ നിന്നും കസ്റ്റഡിയിൽ എടുത്തു. എന്തിനാണ് കള്ളക്കളി നടത്തിയതെന്ന് യുവാവ് വ്യക്തമാക്കിയിട്ടില്ല.

 

PMFME IDUKKI DISTRICT

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS