
ഇടുക്കി ജില്ലയിലെ കർഷകർക്കും സംരംഭകർക്കും10 ലക്ഷം രൂപ വരെ സബ്സിഡിയോട് കൂടെ ജില്ലയിൽ വിവിധ സംരംഭങ്ങൾ തുടങ്ങാൻ സുവർണ അവസരം .പി എം എഫ് എം ഈ പദ്ധതിയിൽ ഉൾപ്പെടുത്തി പുതുതായി തുടങ്ങുന്ന സംരംഭങ്ങൾക്കും നിലവിൽ ഉള്ള സംരംഭങ്ങൾ കൂടുതൽ വികസിപ്പിക്കുക ആണെങ്കിൽ അവർക്കും സബ്സിഡി ലഭിക്കാനുള്ള അവസരം ഉണ്ട്.
ഇടുക്കി ജില്ലയിൽ ഏലം ഡ്രയറുകൾ ,സോർട്ടിങ് ഗ്രേഡിംഗ് യൂണിറ്റുകൾ മറ്റ് സുഗന്ധവ്യഞ്ജനകളുടെ സംസ്കരണ കേന്ദ്രങ്ങൾ വിവിധ തരത്തിൽ ഉള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ യൂണിറ്റുകൾ,ബോർമകൾ,പൊടി മില്ലുകൾ എന്നിവ ഈ സ്കീമിൽ തുടകൻ സാധിക്കും. ഉത്പാദന മേഖലയിൽ ഉള്ള സംരഭങ്ങൾക്ക് ആണ് പ്രാധാന്യം കൊടുക്കുന്നത്. ഹോട്ടലുകൾ ,വിവിധ തരത്തിൽ ഉള്ള മാംസ സംസ്കരണ യൂണിറ്റുകൾ എന്നിവ ഈ സ്കീമിൽ തുടങ്ങാൻ സാധിക്കില്ല. 10 ലക്ഷം വരെയുള്ള സബ്‌സിഡിക്ക് പുറമെ കൃഷി മേഖലയിൽ ഉള്ള പ്രാഥമിക സംസ്കരണം നടത്തുന്ന സംരംഭങ്ങൾക്ക് 3% പലിശ ഇളവ് അഗ്രി ഇൻഫ്രാസ്ട്രക്ചർ ഫണ്ട് സ്കീമിൽ ഉൾപ്പെടുത്തി നൽകുവാൻ സാധിക്കും.
ഇത് കൂടാതെ പി എം എഫ് എം ഈ സ്കീമിൽ ആരംഭിക്കുന്ന യൂണിറ്റുകൾക്ക് കേരളം സർക്കാരിന്റെ ഒരു കുടുംബം ഒരു സംരംഭം പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം വരെ ഉള്ള പ്രവർത്തന മൂലധന വായ്പ്പയ്ക്ക് 6 % വരെ പലിശ സബ്സിഡിയും അനുവദിക്കും.ഭക്ഷ്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ സംരംഭകരെ ഈ മേഖലയിലേക്ക് കൊണ്ട് വരുന്നതിനും വേണ്ടിയാണ് പദ്ധതിയുടെ നടത്തിപ്പ് .അതോടൊപ്പം ഇടുക്കി ജില്ലയിലെ കർഷകരെ സംബന്ധിച്ച് ഒരു മികച്ച അവസരം ആണ് ഇത് സ്വന്തമായി ഉത്പാദിപ്പിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ മൂല്യ വർദ്ധനവ് വരുത്തി കൂടുതൽ വില നേടാൻ സാധിക്കും.
വായ്പ്പ ബന്ധിത പദ്ധതിയേയാണ് അതോടൊപ്പം പദ്ധതി ചിലവിന്റെ 10 % തുക സംരംഭകൻ കണ്ടെത്തേണ്ടതുമാണ്.വ്യവസായ വകുപ്പ് വഴി ആണ് പദ്ധതി നടപ്പിലാക്കുന്നത്.സംരഭം തുടങ്ങാൻ ആവശ്യമായ എല്ലാ വിവരങ്ങളും പകർന്നു നൽകുന്നതിനും സംരംഭകരെ സഹായിക്കുന്നതിനുമായി പി എം എഫ് എം യി ഡി ആർ പി മാരുടെ സേവനം സൗജന്യമായി ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും പദ്ധതിയിൽ അപേക്ഷ സമർപ്പിക്കുന്നതിനും വേണ്ടി ബന്ധപ്പെടുക. +91 79024 82856