
രാജാക്കാട് ടൗണിലെ കെട്ടിടത്തിന്റെ പടികെട്ടിൽ നിന്നും വീണ് യുവാവ് മരിച്ചു. രാജാക്കാട് മമ്മട്ടിക്കാനം സ്വദേശി കിഴക്കേക്കര അർജുൻ (32)ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ വാടക വീട്ടിലേക്ക് കയറുന്നതിനിടയിൽ പടിക്കെട്ടിൽ നിന്നും കാൽവഴുതി വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
തലയ്ക്ക് ഗുരുതര പരിക്കേറ്റ അർജുനനെ രാജാക്കാടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും. രാജാക്കാട് പ്രവർത്തിക്കുന്ന അമ്മ ഡ്രൈവിങ് സ്കൂൾ ഉടമയാണ് മരണപ്പെട്ട അർജുൻ. സംഭവത്തിൽ രാജാക്കാട് പോലീസ് മേൽനടപടി സ്വികരിച്ചു.