HONESTY NEWS ADS

Electro Tech Nedumkandam

 

ബാംഗ്ലൂരിൽ നിന്നും വിൽപ്പനക്കായി എത്തിച്ച എംഡിഎംഎ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

45 ഗ്രാം എംഡിഎംയുമായി 3 യുവാക്കൾ അറസ്റ്റിൽ

മലപ്പുറം തിരൂരിൽ 45 ഗ്രാം എംഡിഎംയുമായി 3 യുവാക്കൾ അറസ്റ്റിൽ. തിരുനാവായ സ്വദേശി മുഹമ്മദ് തൻസീഫ് , നിറമരുതൂർ സ്വദേശി ജാഫർ സാദിഖ്, താനാളൂർ സ്വദേശി ഷിബിൽ റഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്. 


ബാംഗ്ലൂരിൽ നിന്നുമാണ് ഈ സംഘം എം ഡി എം എ വില്പനക്കായി എത്തിച്ചത്. തിരൂരിലെ കോളേജുകളെയും സ്കൂളുകളെയും കേന്ദ്രീകരിച്ച് വില്പന നടത്തുവാനാണ് രാസ ലഹരി കൊണ്ടു വന്നതെന്നാണ് പ്രാഥമിക നിഗമനം. തിരൂർ പൊലീസാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുകയാണെന്ന് തിരൂർ പൊലീസ് അറിയിച്ചു


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS