HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

വാഹനം തട്ടിയതിനെ ചൊല്ലിയുള്ള തർക്കം; ഇടുക്കിയിൽ അധ്യാപകന് ക്രൂരമർദ്ദനം

ഇടുക്കി: വാഹനം തട്ടിയതിനെ ചൊല്ലിയുള്ള തർക്കം; ഇടുക്കിയിൽ അധ്യാപകന് ക്രൂരമർദ്ദനം

ഇടുക്കി: ഉദയഗിരി കൈരളിപ്പടിക്ക് സമീപം കാറും ബൈക്കും കൂട്ടിമുട്ടി. തുടർന്നുണ്ടായ തർക്കത്തിൽ ബൈക്ക് യാത്രികർ കാറോടിച്ചിരുന്ന അധ്യാപകനെ ക്രൂരമായി മർദ്ദിച്ചു. കാർ തിരിക്കുന്നതിനിടെയാണ് എതിർദിശയിൽ നിന്നും വേഗത്തിലെത്തിയ ബൈക്ക് കാറിൽ ഇടിച്ചത്. തുടർന്ന് ബൈക്കിൽ എത്തിയവർ കാറോടിച്ചിരുന്ന അധ്യാപകനെ വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. പാറത്തോട് സെൻറ് ജോർജ് ഹൈസ്കൂളിലെ പ്രഥമ അധ്യാപകനും ഉദയഗിരി സ്വദേശിയുമായ ബിനോയ് ജോസഫിനാണ് മർദ്ദനമേറ്റത്.


ബിനോയിയുടെ ഭാര്യയും ഇരട്ടയാർ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയുമായ ജിൻസിയെയും ഒപ്പമുണ്ടായിരുന്ന പെൺമക്കളെയും ബൈക്കിൽ എത്തിയവർ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. മർദ്ദനമേറ്റ ബിനോയിയെ തങ്കമണി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രകാശ് സ്വദേശികളായ കളരിക്കപറമ്പിൽ ശിവപ്രസാദ്, കോട്ടുകുന്നേൽ അഭിനാഷ് എന്നിവരാണ് തന്നെ മർദ്ദിക്കുകയും ഭാര്യയെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് ബിനോയുടെ പരാതിയിൽ പറയുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS