HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ആധാര്‍, പാന്‍ കാര്‍ഡ് വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചു; വെബ്‌സൈറ്റുകള്‍ അടച്ചുപൂട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍

ആധാര്‍, പാന്‍ കാര്‍ഡ് വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചു; വെബ്‌സൈറ്റുകള്‍ അടച്ചുപൂട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യക്കാരുടെ ആധാറും പാന്‍ കാര്‍ഡും അടക്കമുള്ള സുപ്രധാന വ്യക്തി വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ച വിവിധ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്‌ത് കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് ശക്തമായ നടപടി സ്വീകരിച്ചത്. വെബ്‌സൈറ്റുകള്‍ ആധാര്‍ ചട്ടം ലംഘിക്കുന്നതായി യുണീക് ഐഡ‍ന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പരാതി നല്‍കിയിരുന്നു. 


ആധാര്‍ നമ്പറും മറ്റ് സുപ്രധാന വിവരങ്ങളുമാണ് ഈ വെബ്‌സൈറ്റുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ഇത്തരം സെന്‍സിറ്റീവായ സ്വകാര്യ വിവരങ്ങള്‍ വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്നത് വലിയ സുരക്ഷാ ആശങ്ക സൃഷ്‌ടിച്ചിരുന്നു. കൂടുതല്‍ ഡാറ്റ ചോര്‍ച്ചയുണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കം എന്ന നിലയ്‌ക്ക് കൂടിയാണ് വെബ്‌സൈറ്റുകള്‍ക്കെതിരെ ഐടി മന്ത്രാലയം ശക്തമായ നടപടികളിലേക്ക് നീണ്ടത്. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS