HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇരട്ടയാർ ടണലിൽ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളിൽ ഒരാൾ മരണപ്പെട്ടു; എട്ടുവയസുകാരനായി തിരച്ചിൽ തുടരുന്നു

ഇരട്ടയാർ ടണലിൽ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളിൽ ഒരാൾ മരണപ്പെട്ടു; എട്ടുവയസുകാരനായി തിരച്ചിൽ തുടരുന്നു


ഇടുക്കി ജലാശയത്തിന്റെ ഭാഗമായ ഇരട്ടയാർ ടണലിൽ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളിലൊരാൾ മരിച്ചു. ഒരാൾക്കു വേണ്ടി തിരച്ചിൽ തുടരുന്നു. ഇരട്ടയാർ ചേലക്കൽ കവലയിൽ ബന്ധുവീട്ടിലെത്തിയ കുട്ടികളാണ് അപകടത്തിൽ പെട്ടത്


കായംകുളം സ്വദേശി മൈലാടുംപാറ വീട്ടിൽ 13 വയസ്സുള്ള അതുൽ അമ്പാടിയാണ് മരിച്ചത്. ഉപ്പുതറ സ്വദേശിയായ എട്ടു വയസുകാരനു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ഇരട്ടയാർ ചേലക്കൽകവല മയിലാടുംപാറ രവിയുടെ വീട്ടിൽ എത്തിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. രവിയുടെ മകൾ രജിതയുടെ മകനാണ് മരിച്ച അമ്പാടി. രവിയുടെ മകൻ രതീഷിൻ്റെ മകൻ അപ്പുവിനെയാണ് കാണാതായത്. കുട്ടികൾ ഓണാവധിക്ക് മുത്തച്ഛന്റെ വീട്ടിലെത്തിയതായിരുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS