
തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയില്‍ ഗതാഗത കുരുക്ക് പതിവായ കട്ടപ്പന - പാറക്കടവ് -പുളിയന്മല റൂട്ടിലെ വളവുകളില്‍ ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്ന വിധത്തില്‍ വളര്‍ന്നു നിന്നിരുന്ന കാട്ടു ചെടികള്‍ വെട്ടിമാറ്റി ഹൈറേഞ്ച് ബസ് സൗഹൃദ സംഘം പ്രവര്‍ത്തകര്‍.ദിവസേന വലിയ വാഹനങ്ങള്‍ കുടുങ്ങുന്ന മുകളിലുള്ള വളവില്‍ രൂപപ്പെട്ടിരിക്കുന്ന വലിയ ഗട്ടറുകളാണ് ഈ റൂട്ടില്‍ അടിക്കടിയുണ്ടാകുന്ന ഗതാഗത കുരുക്കിനുള്ള പ്രധാന കാരണം.
ഈ വളവില്‍ കാഴ്ച മറച്ച് കാട്ടു ചെടികള്‍ വളര്‍ന്ന് നില്‍ക്കുന്നത് ഈ വഴി പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ക്ക് വഴിയെ കുറിച്ച് മനസ്സിലാകാത്തതു മൂലം വലിയ വാഹനങ്ങള്‍ ഇടത് വശം ചേര്‍ത്ത് തിരിക്കുകയും വാഹനത്തിന്റെ അടിവശം റോഡിലിടിച്ച് വാഹനം വളവില്‍ കുടുങ്ങുകയും ചെയ്യുന്നത് പതിവായ സാഹചര്യത്തിലാണ് ഈ വളവിലെ കാട്ടു ചെടികള്‍ വെട്ടി നീക്കാന്‍ ഹൈറേഞ്ച് ബസ് സൗഹൃദ സംഘം മുന്നിട്ടിറങ്ങിയത്. ഈ റുട്ടിലെ കുഴികളടച്ച് അറ്റകുറ്റപ്പണികള്‍ നടത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈറേഞ്ച് ബസ് സൗഹൃദ സംഘം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ഈ റൂട്ടില്‍ ഇന്ന് നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഭാരവാഹികളായ മധുസൂധനന്‍നായര്‍ T K , ബിജു P V, ഷിബു കൂടല്ലി , രാജേഷ് കീഴേവീട്ടില്‍ , പയസ്കുട്ടിജേക്കബ്, സുബിന്‍ പുത്തന്‍പുരയ്ക്കല്‍, M K മോഹനന്‍, അഭിലാഷ് S നായര്‍ , ജയിംസ് ഫിലിപ്പ് എന്നിവരും പങ്കെടുത്തു.