HONESTY NEWS ADS

 HONESTY NEWS ADS


കുമളിയിൽ നിരോധിത മയക്കുമരുന്ന് പിടികൂടി; യുവതിയുൾപ്പെടുന്ന അഞ്ചംഗ സംഘം അറസ്റ്റിൽ

കുമളിയിൽ നിരോധിത മയക്കുമരുന്ന് പിടികൂടി; യുവതിയുൾപ്പെടുന്ന അഞ്ചംഗ സംഘം അറസ്റ്റിൽ

കുമളിയിൽ വാഹന പരിശോധനയ്ക്കിടെ നിരോധിത മയക്കുമരുന്നുകളുമായി കാറിൽ സഞ്ചരിച്ച യുവതി ഉൾപ്പെടുന്ന അഞ്ചംഗ സംഘത്തെ  എക്സൈസ് സംഘം പിടികൂടി. കാക്കനാട് സ്വദേശി ആരോമൽ (24), വൈക്കം കാപ്പന്തലസ്വദേശി എഡ്വിൻ ഡേയ്‌സ് (24), കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശി ജസ്റ്റിൻ ജോസഫ് (26), വൈക്കം ബ്രഹ്‌മമംഗലം സ്വദേശി വൈഹരി (24), തൊടുപുഴ മുട്ടം സ്വദേശിനി ജെറിൻ (24) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തു


ഇവരിൽ നിന്നും 100 മില്ലി ഗ്രാം എം.ഡി.എം.എയും 10 മില്ലിഗ്രാം ബ്രൗൺഷുഗർ, ബ്രൗൺഷുഗർ ചൂടാക്കി ഉപയോഗിക്കുവാനുള്ള അലുമിനിയം ഫോയിൽ പേപ്പർ എന്നിവ കണ്ടെടുത്തു. ഇവർ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്റ്റർ കെ.വി. ബിജു, കുമളി എക്സൈസ് ചെക്ക് പോസ്റ്റിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ പി. വർഗീസ്, ആദർശ് മോഹൻദാസ്, വണ്ടിപ്പെരിയാർ എക്സൈസ് റേഞ്ച് ഓഫീസിലെ വനിതാ സിവിൽ എക്സൈസ് ഓഫീസർ സ്റ്റെല്ല ഉമ്മൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS