HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

കോട്ടയം സ്വദേശി സബിൻ ജലീൽ, ട്രയിനിൽ ജനറൽ കോച്ചിൽ ആർക്കും സംശയം തോന്നാത്ത യാത്ര! മിന്നൽ പരിശോധനയിൽ കുടുങ്ങി

ട്രെയിനിൽ കടത്താൻ ശ്രമിച്ച 40 ലക്ഷത്തിന്റെ കള്ളപ്പണവുമായി ഒരാൾ പിടിയിൽ

കണ്ണൂരിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച 40 ലക്ഷത്തിന്റെ കള്ളപ്പണവുമായി ഒരാൾ പിടിയിൽ. കോട്ടയം സ്വദേശി സബിൻ ജലീലാണ് പിടിയിലായത്. കണ്ണൂർ റെയിൽവേ പൊലീസിന്റെ മിന്നൽ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.


സംഭവം ഇങ്ങനെ

മംഗലാപുരത്തുനിന്നും കോയമ്പത്തൂരേക്ക് പോകുന്ന കോയമ്പത്തൂർ എക്സ്പ്രസിലായിരുന്നു സബിൻ ജലീലിന്‍റെ യാത്ര. ജനറൽ കോച്ചിൽ ആർക്കും സംശയം തോന്നാതെയുള്ള യാത്രയായിരുന്നു ജലീലിന്‍റേത്. പക്ഷേ കയ്യിലെ ബാഗിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 40 ലക്ഷത്തിന്റെ കള്ളപ്പണമായിരുന്നു. പയ്യന്നൂരിനും കണ്ണൂരിനും ഇടയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് കോട്ടയം സ്വദേശി സബിൻ ജലീൽ കെണിയിൽ ആയത്.


രേഖകൾ ഇല്ലാതെ മംഗലാപുരത്ത് നിന്നും കോട്ടയത്തേക്ക് അനധികൃതമായി പണം കടത്തുകയായിരുന്നു ലക്ഷ്യം. കണ്ണൂർ റെയിൽവേ പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ശനിയാഴ്ച ഉച്ചയോടെ പ്രതി പിടിയിലായി. പണത്തിന്‍റെ ഉറവിടം കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ കണ്ണികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA