സ്‌കൂള്‍ പഠനസമയത്ത് പിടിഎ, സ്റ്റാഫ് മീറ്റിങ്ങുകളും ചടങ്ങുകളും വേണ്ട; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍

സ്‌കൂള്‍ സമയത്ത് യോഗങ്ങള്‍ വിലക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍

സ്‌കൂള്‍ സമയത്ത് യോഗങ്ങള്‍ വിലക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍. പിടിഎ, എസ്എംസി, സ്റ്റാഫ് മീറ്റിങ്, യാത്രയയപ്പ് ചടങ്ങുകള്‍ തുടങ്ങിയവ സ്‌കൂള്‍ പ്രവൃത്തിസമയത്ത് നടത്തരുതെന്നാണ് നിര്‍ദേശം. പഠനസമയം സ്‌കൂള്‍ കുട്ടികളുടെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായിതന്നെ പ്രയോജനപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.


മീറ്റിങ്ങുകളും യോഗങ്ങളും മറ്റു പരിപാടികളും നടത്തുന്നത് മൂലം അധ്യയന സമയം നഷ്ടമാകുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് നിര്‍ദേശം. സ്‌കൂള്‍ സമയത്തിന് ശേഷം മാത്രമേ മീറ്റിങ്ങുകളും ചടങ്ങുകളും നടത്താവൂ. അടിയന്തര പ്രധാന്യമുള്ള മീറ്റിങ്ങുകള്‍ സ്‌കൂള്‍ സമയത്ത് നടത്തണമെങ്കില്‍ വിദ്യാഭ്യാസ ഓഫീസറുടെ അനുമതി വാങ്ങണമെന്നും പുതിയ സര്‍ക്കുലറിലുണ്ട്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS