HONESTY NEWS ADS

പീരുമേട്ടിൽ തൊഴിലാളികളുമായി പോയ പിക്കപ്പ് വാൻ മറിഞ്ഞു; ഒരാൾ മരണപ്പെട്ടു, 5 പേർക്ക് പരിക്ക്

പീരുമേട്ടിൽ തൊഴിലാളികളുമായി പോയ പിക്കപ്പ് വാൻ മറിഞ്ഞു; ഒരാൾ മരണപ്പെട്ടു, 5 പേർക്ക് പരിക്ക്


പീരുമേട് പാമ്പനാർ കൊടുവയിൽ തൊഴിലാളികളുമായി പോയ വാഹനം നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിഞ്ഞു. അപകത്തിൽ ഒരാൾ മരണപ്പെട്ടു. കൊടുവ എസ്റ്റേറ്റ് സ്വദേശിനി എസ്തതർ (55) ആണ് മരിച്ചത്. 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാൾക്ക് ഗുരുതര പരിക്കേട്ടിട്ടുണ്ട്.


ഇന്ന് രാവിലെ 7 30 ഓടെയാണ് തൊഴിലാളികമായി പോയ പിക്കപ്പ് കൊടുവാരണം ഭാഗത്ത് നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിഞ്ഞത്. ഉടൻതന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ബെൻസർ  എന്ന അന്യസംസ്ഥാന തൊഴിലാളിയെ പ്രാഥമീക ചികിത്സ നൽകിയശേഷം  കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. മരണപ്പെട്ട എസ്റ്ററിന്റെ മൃതദേഹം പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും. പീരുമേട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS