
കോഴിക്കോട് അത്തോളി റോഡിൽ കോളിയോട് താഴത്ത് രണ്ട് സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അജ്വ ബസും ചാണക്യൻ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ബസ് ഡ്രൈവർമാരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.