HONESTY NEWS ADS

'എആര്‍എം' വ്യാജ പതിപ്പ് പകർത്തിയവരെ പിടികൂടി; കേരള പൊലീസിനെ അഭിനന്ദിച്ച് ലിസ്റ്റിൻ സ്റ്റീഫൻ

കേരള പൊലീസിനെ അഭിനന്ദിച്ച് ലിസ്റ്റിൻ സ്റ്റീഫൻ

ഏതാനും നാളുകൾക്ക് മുൻപ് അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചത് വലിയ വാർത്തയായിരുന്നു. പിന്നാലെ തമിഴ് റോക്കേഴ്സ് അഡ്മിൻമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രജനികാന്തിന്റെ വേട്ടയ്യൻ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു ഇവർ പിടിയിലായത്. ഈ അവസരത്തിൽ കേരള പൊലീസിന് അഭിനന്ദനങ്ങൾ അറിയിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. 


"സിനിമകൾ വിജയിപ്പിക്കുന്നത് പ്രേക്ഷകർ തന്നെ ആണ്. പക്ഷെ നശിപ്പിക്കുന്നവരിൽ നിന്നും സിനിമയെ രക്ഷിക്കുന്നത് സൈബർസെൽ പൊലീസുകാരും കൂടെ ചേർന്നാണ്. ഒരുപാട് സിനിമകൾ ഇര ആവേണ്ടി വന്നിട്ടുണ്ട് എങ്കിലും നിലവിൽ അതിനു ഒരു ഉത്തമ ഉദാഹരണം ആണ് എആർഎം. സിനിമയെ നശിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ട് വ്യാജ പതിപ്പ് പകർത്തിയവരെ പിടികൂടിയ കേരളാ പൊലീസിനും കൊച്ചി സിറ്റി സൈബർ പൊലീസിനും ആൻ്റി പൈറസി ടീം Obscura Entertainmentനും അഭിനന്ദനങ്ങൾ..", എന്നാണ് ലിസ്റ്റിൻ സ്റ്റീഫൻ കുറിച്ചത്. ഒപ്പം വ്യാജന്മാരെ അറസ്റ്റ് ചെയ്തെന്ന കാർഡും അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്. 


"ഒരു കൂട്ടം ആളുകൾ നശിപ്പിക്കാൻ ശ്രമിക്കുമ്പോഴും അതിനു വഴങ്ങാതെ അഞ്ചാം വാരത്തിലും 215 ഓളം തീയറ്ററുകളിൽ ഹൗസ്ഫുൾ ഷോയിലൂടെ എആർഎം ചരിത്ര വിജയത്തിലേക്ക് നയിച്ച എല്ലാ പ്രേക്ഷകർക്കും ഒരായിരം നന്ദി", എന്നും ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടിച്ചേർത്തു.


ഒക്ടോബര്‍ 11ന് ആണ് തമിഴ് റോക്കേഴ്സ് ടീമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കുമരേശ്, പ്രവീണ്‍ കുമാർ എന്നിവരാണ് പിടിയിലായത്. എ ആർ എം നിർമ്മാതാക്കളുടെ പരാതിയിൽ ദ്രുതഗതിയിൽ അന്വേഷണം നടത്തിയ കൊച്ചി സൈബർ പൊലീസാണ് ബാംഗ്ലൂരിൽ നിന്ന് പ്രതികളെ പിടികൂടിയത്. വേട്ടയ്യൻ ഷൂട്ട് ചെയ്ത് മടങ്ങവെയാണ് ഇവര്‍ പൊലീസിന്റെ വലയിൽ വീണത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS