HONESTY NEWS ADS

GOLD RATE TAODAY: വീണ്ടും സർവ്വകാല റെക്കോർഡ് വിലയില്‍ സ്വർണം; നെഞ്ചുരുകി ഉപഭോക്താക്കൾ, ഇന്നത്തെ നിരക്കറിയാം (29-10-2024)

ALLEN HABOUR

സംസ്ഥാനത്ത് ഇന്ന് സ്വർണവില പുതിയ റെക്കോർഡിട്ടു. പവന് 480 രൂപയാണ് ഇന്ന് മാത്രം കൂടിയത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 59, 000 രൂപയായി. അന്താരാഷ്ട്ര സ്വർണ്ണവില 2756 ഡോളറിലും,ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.07 ആണ്.


അന്താരാഷ്ട്ര സ്വർണവില ഉയർന്നതാണ് സംസ്ഥാന വിപണിയില്‍ പ്രതിഫലിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7375 രൂപയാണ്  ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 6075 രൂപയാണ്. വെള്ളിയുടെ വിലയിലും വര്ധനവുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 105 രൂപയാണ് 


 അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് സ്വർണ്ണവിലയെ വലിയ തോതിൽ സ്വാധീനിക്കുന്നുണ്ട്. ട്രംപ് പ്രസിഡൻറ് ആകുമെന്ന പ്രതീക്ഷയിൽ രണ്ടുവർഷത്തോളമായി തകർന്നടിഞ്ഞു കിടന്ന ബിറ്റ്കോയിൻ  എക്കാലത്തെയും ഉയർന്ന വിലയായ 71,000 ഡോളറിലേക്ക് എത്തിയിട്ടുണ്ട്.  2800 ഡോളറിലേക്ക് അന്താരാഷ്ട്ര സ്വർണ്ണവില എത്തുമെന്ന് പ്രതീക്ഷയാണ് ഇപ്പോഴുള്ളത്. 


ഇന്ന് ദീപാവലി ആഘോഷങ്ങൾക്ക് മുമ്പുള്ള ധൻതേരസാണ് സ്വർണാഭരണങ്ങൾ വാങ്ങാൻ ഏറ്റവും നല്ല മുഹൂർത്തമായി ധൻതേരസ്  കണക്കാക്കുന്നത്. എന്നാൽ ഇന്ന് സ്വർണ്ണം എക്കാലത്തെയും ഉയർന്ന വില നിലവാരത്തിലാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. കഴിഞ്ഞ കഴിഞ്ഞവർഷം ഇതേ ദിവസം പവൻ വില 45920 രൂപയായിരുന്നു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS