HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

Gold Rate Today: ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണം; ഇന്നത്തെ നിരക്കറിയാം

ALLEN HABOUR

സംസ്ഥാനത്ത് ഇന്നും സ്വർണവില റെക്കോർഡിട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. പവന് ഇന്ന് 160 രൂപയാണ് വർധിച്ചത് . ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക്  58400  രൂപയാണ്.


അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങളും, യുദ്ധങ്ങളും ആണ് സ്വർണ്ണവില വർദ്ധനയ്ക്ക് കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണവിലയുടെ മുന്നേറ്റം തുടരുകയാണ്. അന്താരാഷ്ട്ര വില എല്ലാ പ്രവചനങ്ങളും കടന്നു മുന്നേറുകയാണ്. . 


റെക്കോർഡ് വിലയിൽ എത്തിയതോടെ ഇന്ന് ഒരു പവന് സ്വർണം വാങ്ങാൻ  ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ചു ശതമാനവും,മൂന്നു ശതമാനം ജിഎസ്ടിയും,  എച്ച് യു ഐഡി ചാർജുകളും  ചേർത്താൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 63,159 രൂപ നൽകേണ്ടി വരും. 


ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 20 രൂപ ഉയർന്നു. ഇന്നത്തെ വില  7300  രൂപയാണ്  ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 6025 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്.

ALLEN HABOUR

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS