HONESTY NEWS ADS

മോഷണം തടയാൻ സ്ഥാപിച്ച നിരീക്ഷണ ക്യാമറ മോഷണം പോയി; സംഭവം ഇടുക്കി ഭൂമിയാംകുളത്ത്

ഇടുക്കി: മോഷണം തടയാൻ സ്ഥാപിച്ച നിരീക്ഷണ ക്യാമറ മോഷണം പോയി

വീട്ടു പരിസരത്ത് മോഷണം പതിവായതോടെ വീടിന് ചുറ്റും സിസിടിവി കാമറ സ്ഥാപിച്ചെങ്കിലും ദിവസങ്ങൾക്കകം ക്യാമറയും മോഷ്ടിക്കപ്പെട്ടു. ഭൂമിയാംകുളം മൈലംപറമ്പിൽ അനീഷിൻ്റെ സി സി ക്യാമറയാണ് ഞായറാഴ്ച പുലർച്ചെ നാല് മണിയോടെ മോഷ്ടിച്ചത്.


മാസങ്ങൾക്ക് മുമ്പ് അനീഷിൻ്റെ വീട്ട്മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിക്കാൻ ശ്രമം നടന്നു. പുല്ല് നനഞ്ഞ് കിടന്നിരുന്നതിനാൽ ബൈക്ക് തെന്നി മറിഞ്ഞു വീണതിനാൽ മോഷണശ്രമം ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. ഇവർ വീട്ടിലേക്ക് കുടിവെള്ളമെടുക്കുന്ന ഹോസ്  മുറിച്ച് കൊണ്ടുപോവുന്നത് പതിവായിരുന്നു. ഇത് കണ്ട് പിടിക്കാനാണ് സിസിടിവി ക്യാമറ സ്ഥാപിച്ചത്. 


കഴിഞ്ഞ ദിവസം ക്യാമറ ശ്രദ്ധയിൽപെട്ട തസ്കരൻ പുലർച്ചെ ക്യാമറയും ഇതിലേക്കുളള വയറുകളും മോഷ്ടിക്കുകയായിരുന്നു. എന്നാൽ ക്യാമറ മോഷ്ടിക്കുന്നതുവരെയുള്ള ദൃശ്യം ഇതിൽ പതിഞ്ഞതാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്. മോഷണവുമായി ബന്ധപ്പെട്ട് സമീപവാസിക്കെതിരെ അനീഷ് ഇടുക്കി പോലീസിൽ പരാതി നൽകി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS