HONESTY NEWS ADS

കൊച്ചി ന​ഗരമധ്യത്തിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ലോ ഫ്ലാർ ബസിന് തീപിടിച്ചു; ബസ് പൂർണമായി കത്തിനശിച്ചു

കൊച്ചി/തൊടുപുഴ: ന​ഗരമധ്യത്തിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ലോ ഫ്ലാർ ബസിന് തീപിടിച്ചു

കൊച്ചിയിൽ കെഎസ്ആർടിസി ലോ ഫ്ലാർ ബസിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചെങ്കിലും ബസ് പൂർണ്ണമായും കത്തി നശിക്കുകയായിരുന്നു. തൊടുപുഴയിലേക്ക് പോവുകയായിരുന്ന ബസ്സാണ് ന​ഗരമധ്യത്തിൽ അപകടത്തിൽ പെട്ടത്. ഉച്ചതിരിഞ്ഞായിരുന്നു അപകടം. 21 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ബസ്സിന്‍റെ അടിയിൽ നിന്ന് പുക ഉയരുകയായിരുന്നു. ഈ സമയത്ത് ബസ്സിൽ യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും ഉടൻ തന്നെ പുറത്തിറങ്ങുകയായിരുന്നു. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS