HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

പലിശ വെറും ആറ് ശതമാനം, വ്യക്തികൾക്കും സ്റ്റാര്‍ട്ടപ്പുകൾക്കും 2 കോടി വരെ ലഭിക്കും, കേരള ബാങ്കിൽ എഐഎഫ് വായ്പ

പലിശ ഇളവോടെ രണ്ട് കോടി വരെ കാർഷിക വായ്പ അനുവദിക്കുമെന്ന് കേരളാ ബാങ്ക്.

പലിശ ഇളവോടെ രണ്ട് കോടി വരെ കാർഷിക വായ്പ അനുവദിക്കുമെന്ന് കേരളാ ബാങ്ക്. കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ എന്നിവർക്ക് കുറഞ്ഞ പലിശ നിരക്കിൽ 2 കോടി രൂപ വരെ കേരള ബാങ്കിൽ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് വായ്പ അനുവദിക്കുമെന്നാണ് ബാങ്ക് വാര്‍ത്താ കുറിപ്പിൽ അറിയിച്ചത്.


കർഷകരുടെ തൊഴിലവസരവും വരുമാനവും വർധിപ്പിക്കുന്നതിനായുള്ള അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്നുള്ള ശതമാനം പലിശ ഇളവോടെ ആറ് ശതമാനം പലിശയ്ക്കാണ് കർഷകർക്ക് കേരള ബാങ്ക് എഐഎഫ്(AIF) വായ്പ അനുവദിക്കുന്നത്. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് മാത്രം അനുവദിച്ചിരുന്ന എഐഎഫ് വായ്പയാണ് വ്യക്തികൾക്കും ഇതര സഹകരണ സംഘങ്ങൾക്കും നൽകാൻ തീരുമാനമായത്. ഒരു യൂണിറ്റിന് പദ്ധതി തുകയുടെ 90ശതമാനം അല്ലെങ്കിൽ 2 കോടി രൂപ വരെയാണ് എഐഎഫ് വായ്പ അനുവദിക്കുന്നത്. കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന് വായ്പ പ്രയോജനപ്പെടുത്താം. 


കൂടാതെ കർഷകർക്കായുള്ള ഹ്രസ്വകാല, ദീർഘകാല കാർഷിക വായ്പകളും കുറഞ്ഞ പലിശ നിരക്കിൽ കേരള ബാങ്ക് വഴി അനുവദിക്കുന്നു. ക്ഷീരകർഷകർക്ക് രണ്ട് ലക്ഷം രൂപ വരെ അനുവദിക്കുന്ന ക്ഷീരമിത്ര വായ്പയും കരിമീൻ, കാളാഞ്ചി, കൂടുമത്സ്യകൃഷി, ചെമ്മീൻ, വനാമി കർഷകർക്കുള്ള പ്രവർത്തന മൂലധന വായ്പയും ദീർഘകാല വായ്പയും കുറഞ്ഞ പലിശ നിരക്കിൽ സർക്കാർ സബ്സിഡിയോടെ ലഭ്യമാണ്. ശീതീകരണ സൗകര്യത്തോടുകൂടിയ മത്സ്യ വില്പന വാഹനത്തിനും വായ്പ അനുവദിക്കുന്നതായും ബാങ്ക് വ്യക്തമാക്കുന്നു.


2025-26 ൽ ബാങ്കിന്റെ മൊത്തം വായ്പയുടെ മൂന്നിലൊന്ന് കാർഷിക മേഖലയ്ക്ക് ഉറപ്പാക്കുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വർഷം കാർഷിക മേഖലയിൽ മാത്രം 99,200 പുതിയ വായ്പകളാണ് ബാങ്ക് വിതരണം ചെയ്തു. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പദ്ധതി ഉപയോഗിച്ച് പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് വിവിധ പ്രോജക്ടുകൾക്കായി രാജ്യത്ത് ഏറ്റവും കൂടുതൽ വായ്പ വിതരണം ചെയ്തുവെന്നും കേരളാ ബാങ്ക് അറിയിച്ചു.

ALLEN HABOUR

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS