HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

യുഎഇയിൽ തൊഴിലവസരം, 310 ഒഴിവുകൾ; സൗജന്യ വിസ, താമസസൗകര്യം, ഇൻഷുറൻസ്! വാക്-ഇൻ-ഇന്‍റർവ്യൂ ഉടൻ

ALLEN HABOUR

യുഎഇയിലേക്ക് സ്‌കിൽഡ് ടെക്‌നിഷ്യൻ ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. ഇതിനായുള്ള റിക്രൂട്ട്മെന്‍റ് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴിയാണ് നടത്തുന്നത്. നവംബർ 7, 8 തീയതികളിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. 310 ഒഴിവുകളാണ് ഉള്ളത്. ഇലക്ട്രിഷ്യൻ, പ്ലംബർ, ഡക്ട് ഫാബ്രിക്കേറ്റർ, പൈപ്പ് ഫിറ്റർ, വെൽഡർ, ഇന്സുലേറ്റർ (HVAC, പ്ലംബിംഗ്), മേസൺ, HVAC ടെക്‌നീഷ്യൻ,  തുടങ്ങിയ ട്രേഡുകളിലുള്ള 310 ഒഴിവുകളിലേയ്ക്ക് ആണ് നിയമനം. ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ പാസ്സായവർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ കുറഞ്ഞ പ്രായപരിധി 19 വയസ്സാണ്.


സ്റ്റൈപെൻഡും ഓവർടൈം അലവൻസും കൂടാതെ  താമസസൗകര്യം, വിസ, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും. രണ്ടു വർഷത്തേക്കാണ് കരാർ. താല്പര്യമുള്ളവർ  ബയോഡേറ്റ, പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യതയുടെ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 2024 നവംബർ 7, 8 തീയതികളിൽ ഏതെങ്കിലും ദിവസം രാവിലെ 10 മണിക്ക് മുൻപായി ODEPC Training centre, Floor 4, Tower 1, Inkel Business Park (Near TELK), Angamaly എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്‌. 


വിശദ വിവരങ്ങൾക്ക്  www.odepc.kerala.gov.in എന്ന വെബ് സൈറ്റ്  സന്ദർശിക്കുക. ഫോൺ -0471-2329440/41/42/43/45; Mob: 77364 96574. ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS