HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 7 പേർക്ക് പരിക്ക്

കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്


കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ചങ്ങനാശേരി ഡിപ്പോയിലെ വേളാങ്കണ്ണി സ്വിഫ്റ്റ് ഡീലക്സ് ബസാണ് അപകടത്തിൽപെട്ടത്.തമിഴ്നാട്ടിൽ തഞ്ചാവൂരിനു സമീപമാണ് അപകടം ഉണ്ടായത്.അപകടത്തിൽ 7 പേർക്കു പരുക്കേറ്റു. ഇവരെ തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് വൈകിട്ട് തഞ്ചാവൂരിന് 29 കിലോമീറ്റർ അകലെ പൂണ്ടി എന്ന സ്ഥലത്തായിരുന്നു അപകടം.


വേളാങ്കണ്ണിയിൽനിന്നു യാത്രക്കാരുമായി ചങ്ങനാശേരിയിലേക്കു പുറപ്പെട്ട ബസും എതിരെയെത്തിയ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.40 യാത്രക്കാർ ബസിലുണ്ടായിരുന്നു. ബസ് ഡ്രൈവർ ജിമോദ് ജോസഫിന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റു.യാത്രക്കാരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തിൽപെട്ട തമിഴ്നാട് റജിസ്ട്രേഷൻ ലോറിയുടെ ഡ്രൈവറുടെ പരുക്ക് ഗുരുതരമാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS