HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടിയോട് കൂടി അതിശക്തമായ മഴ തുടരും; തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ട്

ALLEN HABOUR

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പ്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പെയ്ത ശക്തമായ മഴക്കിടെ തിരുവനന്തപുരം തിരിച്ചിട്ടപാറയിൽ ഇടി മിന്നലേറ്റ് യുവാവ് മരിച്ചു. ആറ്റിങ്ങൽ സ്വദേശി മിഥുൻ ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം തിരിച്ചിട്ടപ്പാറയിൽ എത്തിയതായിരുന്നു മിഥുൻ.  ഉച്ചയോടെ സ്ഥലത്ത് മഴ കനത്തപ്പോൾ സമീപത്തുള്ള പാറയുടെ അടിയിൽ കയറി നിൽക്കുന്ന സമയത്ത് മിന്നലേൽക്കുകയായിരുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS