
മൂന്നാറില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് പരിക്കേറ്റു. തെന്മല എസ്റ്റേറ്റ് ലോവർ ഡിവിഷൻ സ്വദേശി മീനയ്ക്കാണ് പരിക്കേറ്റത്. സഹതൊഴിലാളികള്‍ കാട്ടുപോത്തിനെ ഓടിച്ച് മീനയെ രക്ഷപ്പെടുത്തുകയായിരുന്നു. വയറിന് പരിക്കേറ്റ മീനയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ വർഷം മാർച്ചിലും പ്രദേശത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.