ആലപ്പുഴ അപകടം; ആൽബിന് വിട നൽകാനൊരുങ്ങി നാട്, സംസ്കാരം ഇന്ന് ഉച്ചയോടെ നടക്കും

ആൽബിൻ ജോർജിന്റെ സംസ്കാരം ഇന്ന് നടക്കും

ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മെഡിക്കൽ വിദ്യാർഥി ആൽബിൻ ജോർജിന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയോടെ എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിലാണ് സംസ്കാരം. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്കും പൊതുദർശനത്തിനും ശേഷം വെള്ളിയാഴ്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. 


എടത്വയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ വീട്ടിലെത്തിച്ചു. പത്ത് മണിയോടെ ആൽബിൻ പഠിച്ച എടത്വ സെൻറ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലെ പൊതുദർശനത്തിനു ശേഷമാകും മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് പേരാണ് ആൽബിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുന്നതും.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS