മണിപ്പൂരിൽ വൻ ആയുധ വേട്ട; തോക്കുകൾ അടക്കം 14ലധികം ആയുധങ്ങൾ കണ്ടെത്തി
0www.honesty.newsDecember 09, 2024
നിലവിലുള്ള ക്രമസമാധാന നില അവലോകനം ചെയ്ത ശേഷമാണ് സംസ്ഥാന സർക്കാർ ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബൽ, കാക്‌ചിംഗ്, കാങ്‌പോക്പി, ചുരാചന്ദ്പൂർ, ജിരിബാം, ഫെർസാൾ എന്നീ പ്രദേശങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങൾ ഡിസംബർ 9ന് വൈകുന്നേരം 5.15 വരെ റദ്ദാക്കിയത്. അതേസമയം, മണിപ്പൂരിലും കേന്ദ്രത്തിലും ഭരണപക്ഷത്തുള്ള എൻഡിഎ സർക്കാരുകൾക്കെതിരെ ഡിസംബർ 9 ന് ദില്ലിയിലെ ജന്തർ മന്തറിൽ മണിപ്പൂരിലെ ഇന്ത്യ സഖ്യം നേതാക്കൾ പ്രതിഷേധിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.