സിറിയൻ തലസ്ഥാനമായ ദമാസ്കസ് വളഞ്ഞ് വിമത സൈന്യം ഹയാത് താഹിർ അൽഷാം. മൂന്ന് സുപ്രധാന നഗരങ്ങൾ പിടിച്ചതായി അവകാശപ്പെട്ടു. വിമോചനത്തിൻ്റെ അവസാന നിമിഷങ്ങളിലെത്തിയെന്ന് തലവൻ അഹമ്മദ് അൽ ഷാറാ വീഡിയോ സന്ദേശത്തിലൂടെ അവകാശപ്പെട്ടു. സുപ്രധാന വിമത നീക്കത്തിനിടെ പ്രസിഡന്റ് ബശ്ശാറുൽ അസദ് രാജ്യം വിട്ടെന്നാണ് അഭ്യൂഹം. വിഷയത്തിൽ ഇടപെടാൻ ഇല്ലെന്ന് അമേരിക്ക വ്യക്തമാക്കി. സിറിയൻ സർക്കാരിന് എല്ലാ സഹായവും നൽകുമെന്ന് ഇറാൻ അറിയിച്ചു.
സിറിയൻ തലസ്ഥാനം ദമാസ്ക്കസ് വളഞ്ഞ് വിമതർ, 3 സുപ്രധാന നഗരങ്ങൾ പിടിച്ചു; പ്രസിഡന്റ് രാജ്യം വിട്ടെന്ന് അഭ്യൂഹം
0
December 08, 2024
Tags