HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


തുടർച്ചയായി നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് 5 ദിവസത്തെ പരിശീലനം; പഠനം എംവിഡിയുടെ പരിശീലന കേന്ദ്രങ്ങളിൽ

SBI HOME LOAN

തുടർച്ചയായി നിയമ ലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് 5 ദിവസത്തെ പരിശീലനം നൽകും. എംവിഡിയുടെ പരിശീലന കേന്ദ്രങ്ങളിലായിരിക്കും പഠനം. തുടർച്ചയായി നിയമലംഘനം നടത്തുന്നവരുടെ പട്ടിക തയ്യാറാക്കാൻ ആർടിഒമാർക്ക് ഗതാഗത കമ്മീഷണർ നിർദേശം നൽകി. സംസ്ഥാനത്ത് അപകടങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം. വിവിധ വാഹന ഡ്രൈവർമാരുടെ സംഘടനകളുമായി ചേർന്നും പരിശീലന പരിപാടി നടത്തും.


നാല് വിദ്യാർത്ഥിനികളുടെ മരണം സംഭവിച്ച പാലക്കാട് -  കോഴിക്കോട് ദേശീയ പാതയിലെ പനയംപാടം സ്ഥിരം അപകട മേഖലയെന്ന് കണ്ടെത്തിയ ഐഐടി റിപ്പോ‍‍ർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മോട്ടോർ വാഹന വകുപ്പിന് വേണ്ടി പാലക്കാട് ഐഐടി തയാറാക്കിയ റിപ്പോർട്ടിലെ നിർദേശങ്ങളിൽ നടപ്പാക്കിയത് റോഡിലെ ഗ്രിപ്പിടൽ മാത്രമാണ്. ആറ് മാസം മുൻപ് ഗ്രിപ്പിട്ടെങ്കിലും അതിന്റെ ഗുണഫലമില്ലെന്നതിന്‍റെ തെളിവാണ് കഴിഞ്ഞ ദിവസമുണ്ടായ ദാരുണമായ അപകടം. ഐഐടി പഠന റിപ്പോർട്ടിലെ നിർദേശങ്ങൾ.

SBI HOME LOAN

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.