HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


ഈ വര്‍ഷത്തെ ഹിറ്റ് ഗാനങ്ങള്‍ വീണ്ടും കേള്‍ക്കാം; 'റീപ്ലേ 2024' അവതരിപ്പിച്ച് ജിയോസാവൻ

ഈ വര്‍ഷത്തെ ഹിറ്റ് ഗാനങ്ങള്‍ വീണ്ടും കേള്‍ക്കാം; 'റീപ്ലേ 2024' അവതരിപ്പിച്ച് ജിയോസാവൻ

2024ലെ മികച്ച ഗാനങ്ങളുടെ 'റീപ്ലേ 2024'മായി ജിയോസാവൻ. ആപ്പിൾ മ്യൂസിക്ക് റിപ്ലേ, സ്പ്ലോട്ടിഫൈ റാപ്പ്ഡ് എന്നിവയ്ക്ക് സമാനമായി ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകൾക്കായി ജിയോസാവൻ മൊബൈൽ ആപ്പിൽ 'റീപ്ലേ 2024' ആക്സസ് ചെയ്യാൻ കഴിയും.


ജിയോസാവൻ പറയുന്നതനുസരിച്ച് ആനിമൽ എന്ന സിനിമയിലെ രാജ് ശേഖറും വിശാൽ മിശ്രയും ചേർന്ന് രചിച്ച പെഹ്‌ലെ ഭി മെയ്നാണ് 2024-ൽ ഇന്ത്യയിൽ പ്ലാറ്റ്‌ഫോമിൽ ഏറ്റവും കൂടുതൽ സ്ട്രീം ചെയ്യപ്പെട്ട ഗാനം. ലാപ്ത ലേഡീസ് എന്ന ചിത്രത്തിലെ ജസ്‌ലീൻ റോയൽ, അരിജിത് സിംഗ് എന്നിവരുടെ ഹീരിയെ, അരിജിത് സിംഗ്, രാം സമ്പത്ത് എന്നിവരുടെ സജ്‌നി എന്നി പാട്ടുകൾ ഇതിന് തൊട്ടുപിന്നാലെയുണ്ട്. ട്രെൻഡുകൾ അനുസരിച്ച്, ഹിന്ദി, തെലുങ്ക്, പഞ്ചാബി എന്നിവയാണ് സംഗീത സ്ട്രീമിംഗില്‍ മുന്നിലുള്ള ആദ്യ മൂന്ന് ഭാഷകള്‍. ഭോജ്പുരിയും തമിഴും ലിസ്റ്റിലുണ്ട്.


ബോളിവുഡ്, ദേശി-ഇൻഡി, തെലുങ്ക് സിനിമകൾ എന്നിവ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ വിഭാഗങ്ങളാണെന്നും ഭക്തി ഗാനങ്ങളും കോളിവുഡും ജനപ്രിയമാണെന്നും ജിയോസാവൻ പറയുന്നു. ഈ വർഷത്തെ ഏറ്റവും കൂടുതൽ സ്ട്രീം ചെയ്യപ്പെട്ട ഇന്ത്യൻ സൂപ്പർഹിറ്റ്സ് ടോപ്പ് 50 ഹിന്ദി ആയിരുന്നു, ബെസ്റ്റ് ഓഫ് 90 - ഹിന്ദി, ഇന്ത്യയിലെ സൂപ്പർഹിറ്റുകൾ ടോപ്പ് 50 - തെലുങ്ക്, ഇന്ത്യയിലെ സൂപ്പർഹിറ്റ്സ് ടോപ്പ് 50 - ഭോജ്പുരി എന്നിവയായി തുടരുന്നു.


ഒക്ടോബറിൽ ജിയോസാവനിൽ ഒരു പുതിയ ഓഫർ അവതരിപ്പിച്ചു. ഇത് ഉപയോക്താക്കൾക്ക് മൂന്ന് മാസത്തെ സൗജന്യ ജിയോസാവൻ പ്രോ സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കുന്നു. ഇത് പരസ്യരഹിത സംഗീതം സ്ട്രീം ചെയ്യാനും ഉയർന്ന നിലവാരത്തിലുള്ള അൺലിമിറ്റഡ് ഡൗൺലോഡുകൾ ആസ്വദിക്കാനും അവരെ സഹായിക്കുന്നു. 89 രൂപയിൽ ആരംഭിക്കുന്ന ജിയോസാവൻ പ്രോ‌ വ്യക്തിഗത സബ്‌സ്‌ക്രിപ്‌ഷന് മാത്രമേ ഇത് സാധുതയുള്ളൂ എന്ന് പറയപ്പെടുന്നു. പരസ്യരഹിത സ്ട്രീമിംഗിന് പുറമേ, ആപ്പിൽ പാട്ടുകൾ ഡൗൺലോഡ് ചെയ്യാനും ഇൻ്റർനെറ്റ് കണക്ഷനില്ലാതെ പോലും കേൾക്കാനും  ജിയോസാവൻ പ്രോ ‌ഉപയോക്താക്കളെ അനുവദിക്കുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.