HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


കർണാടക മദ്യവും ​ഗോവൻ മദ്യവും കേരളത്തിലേയ്ക്ക് കടത്താൻ ശ്രമം; 60കാരൻ പിടിയിൽ

അനധികൃതമായി കടത്തിക്കൊണ്ട് വന്ന 90 ലിറ്ററോളം അന്യ സംസ്ഥാന മദ്യ ശേഖരം എക്സൈസ് പിടിച്ചെടുത്തു

കാസർഗോഡ് ജില്ലയിൽ രണ്ടിടങ്ങളിലായി അനധികൃതമായി കടത്തിക്കൊണ്ട് വന്ന 90 ലിറ്ററോളം അന്യ സംസ്ഥാന മദ്യ ശേഖരം എക്സൈസ് പിടിച്ചെടുത്തു. രണ്ട് പേർ അറസ്റ്റിലായി. കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) മുരളി.കെ.വിയുടെ നേതൃത്വത്തിൽ 66.06 ലിറ്റർ കർണാടക മദ്യവും, 8.25 ലിറ്റർ ഗോവൻ മദ്യവുമായി മഞ്ചേശ്വരം കോയിപാടി സ്വദേശി സുരേഷ്.പി (60 വയസ്) എന്നയാളാണ് പിടിയിലായത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി.കെ.വി.സുരേഷ്, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) പ്രശാന്ത്കുമാർ, സിവിൽ എക്സൈസ് ഓഫീസർ സതീശൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ധന്യ.ടി.വി, ഐബി പ്രിവൻ്റീവ് ഓഫീസർ ബിജോയ്.എ എന്നിവരും പരിശോധനയിൽ പങ്കെടുത്തു


മറ്റൊരു കേസിൽ 15.57 ലിറ്റർ കർണാടക മദ്യം കടത്തിക്കൊണ്ട് വന്ന 19കാരൻ പിടിയിലായി. കിദൂർ സ്വദേശി ഹരിപ്രസാദ് (19 വയസ്) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി.കെ.വി സുരേഷിൻറെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. റെയ്‌ഡിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മുരളി കെ.വി, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) പ്രശാന്ത്കുമാർ, സിവിൽ എക്സൈസ് ഓഫീസർ സതീശൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ധന്യ ടി.വി എന്നിവരും പങ്കെടുത്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.