HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


‘സാബുവിന് മാനസിക പ്രശ്നം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം’; ജീവനൊടുക്കിയ നിക്ഷേപകനെ അവഹേളിച്ച് എംഎം മണി

ഇടുക്കി: കട്ടപ്പനയില്‍ സഹകരണ സൊസൈറ്റിക്ക് മുന്നില്‍ നിക്ഷേപകന്‍ സാബു തോമസ് ജീവനൊടുക്കിയ സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി എം എം മണി

ഇടുക്കി കട്ടപ്പനയില്‍ സഹകരണ സൊസൈറ്റിക്ക് മുന്നില്‍ നിക്ഷേപകന്‍ സാബു തോമസ് ജീവനൊടുക്കിയ സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി എം എം മണി എം എല്‍ എ. കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റിക്ക് മുന്നില്‍ സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ നയവിശദീകരണ യോഗത്തിലായിരുന്നു അവഹേളിക്കുന്ന തരത്തിലുള്ള എം എം മണിയുടെ പ്രസ്താവന. സാബുവിന്‍ എന്തെങ്കിലും മാനസിക പ്രശ്മുണ്ടോ ഇതിന് ചികിത്സ തേടിയിരുന്നോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കണം. സാമ്പത്തിക ഭദ്രതയുള്ള അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല – എം എം മണി പറഞ്ഞു.


സാബുവിന്റെ മരണത്തില്‍ സി.പി.എം നേതൃത്വത്തിനോ ബാങ്കിന്റെ ഭരണസമിതിയുടെ പ്രതിനിധിയായ വി.ആര്‍ സജിക്കോ പങ്കില്ല. വഴിയെ പോകുന്ന വയ്യാവേലിയെല്ലാം സി.പി.എമ്മിന്റെ തലയില്‍ വെക്കരുത്. ഇതുപയോഗിച്ച് സി.പി.എമ്മിനെ വിരട്ടാന്‍ ആരും നോക്കണ്ട. സാബുവിന്റെ കുടുംബത്തോട് സഹാനുഭൂതിയുണ്ട് – എം.എം മണി പറഞ്ഞു


അതേസമയം, സാബു തോമസിന്റെ മരണത്തില്‍ ആരോപണ വിധേയരെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി ആര്‍ സജിയുടെ മൊഴി സാബുവിന്റെ മരണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ആരോപണം. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയ കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി ജീവനക്കാരായ മൂന്ന് പേര്‍ ഒളിവില്‍ ആയതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നായിരുന്നു പൊലീസ് വിശദീകരിച്ചത്.


സാബുവിന്റെ മരണത്തില്‍ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി ആര്‍ സജിക്കെതിരെയും ബാങ്ക് ജീവനക്കാര്‍ക്കെതിരെയും ആത്മഹത്യ പ്രേരണ കുറ്റം ചുമത്തമെന്ന് ഭാര്യ മേരിക്കുട്ടി ആവശ്യപ്പെട്ടിരുന്നു. നിലവിലെ പോലീസ് അന്വേഷണം തൃപ്തികരം അല്ലെങ്കില്‍ കുടുംബം ക്രൈംബ്രാഞ്ചിനെ സമീപിക്കും. സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം വി ആര്‍ സജിക്കെതിരെയും ആത്മഹത്യത്തെക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന മൂന്നുപേര്‍ക്കെതിരെയും സാബു തോമസിന്റെ കുടുംബം ആരോപണം കടുപ്പിച്ചിരുന്നു. ഒന്നരവര്‍ഷം സാബുവും താനും അനുഭവിക്കേണ്ടിവന്ന യാതനകള്‍ പോലീസിനോട് പറഞ്ഞുവെന്ന് മേരിക്കുട്ടി വ്യക്തമാക്കി. ആരോപണ വിധേയരായ ജീവനക്കാര്‍ക്കെതിരെ ബാങ്ക് ഭരണസമിതി അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.