HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


'ക്ലോസെറ്റിൽ മുഖം പൂഴ്ത്തിച്ചു; ടോയ്‌ലറ്റിൽ നക്കിച്ചു';15കാരൻ ജീവനൊടുക്കിയതിന് പിന്നില്‍ റാഗിങ്ങെന്ന് അമ്മ

കൊച്ചി: പതിനഞ്ചുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയതിന് പിന്നിൽ റാഗിങ്ങെന്ന് ആരോപണം

തൃപ്പൂണിത്തുറയിൽ പതിനഞ്ചുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയതിന് പിന്നിൽ റാഗിങ്ങെന്ന് ആരോപണം. കുട്ടി സ്കൂളിൽ ക്രൂരമായ പീഡനത്തിന് ഇരയായെന്ന ആരോപണവുമായി അമ്മയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടി പഠിച്ചിരുന്ന ഗ്ലോബൽ പബ്ലിക് സ്കൂളിനെതിരെ അമ്മ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.


കുട്ടി സ്കൂൾ ബസിൽവെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പരാതിയിൽ പറയുന്നു. നിറത്തിൻ്റെ പേരിൽ പരിഹാസം നേരിട്ടിരുന്നു. വാഷ് റൂമിൽ കൊണ്ടുപോയി ഉപദ്രവിച്ചു. ക്ലോസെറ്റിൽ മുഖം പൂഴ്ത്തിക്കുകയും, ടോയ്‌ലറ്റില്‍ നക്കിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സ്കൂളിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ അവർക്ക് സൽപ്പേര് പോകുമോ എന്ന ഭയമായിരുന്നുവെന്നും അമ്മ പരാതിയിൽ ചൂണ്ടിക്കാട്ടി.


ഈ മാസം പതിനഞ്ചിനായിരുന്നു ഒൻപതാം ക്ലാസുകാരനായ ഇരുമ്പനം സ്വദേശി മിഹിർ അഹമ്മദ്‌ ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയത്. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. മിഹിറിന്റെ മരണത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.