HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


ഇടുക്കി രാജാക്കാടിന് സമീപം വൻ കഞ്ചാവ് വേട്ട; രണ്ട് പേർ പിടിയിൽ

ഇടുക്കി: രാജാക്കാട് ഏഴ് കിലോ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികളെ എക്സൈസ് സംഘം പിടികൂടി

ഇടുക്കി രാജാക്കാട് ഏഴ് കിലോ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികളെ എക്സൈസ് സംഘം പിടികൂടി. ഒഡീഷ സ്വദേശികളായ നിർമല്‍ ബിഷോയ് (33), നാരായണ്‍ ബിഷോയ് (27) എന്നിവരാണ് അറസ്റ്റിലായത്. രാജാക്കാടുള്ള സ്വകാര്യ ഇഷ്ടിക നിർമാണ യൂണിറ്റിലെ തൊഴിലാളികളാണ് പിടിയിലായ ഇരുവരും. 


കഴിഞ്ഞ ദിവസമാണ് ഇവർ സ്വദേശമായ ഒഡീഷയില്‍ നിന്നും മടങ്ങിയെത്തിയത്. രാജാക്കാട് മേഖലയില്‍ ചില്ലറ വില്‍പന നടത്താനാണ് ഇരുവരും കഞ്ചാവുമായി എത്തിയത്. ആറ് പൊതികളിലായാണ് പ്രതികള്‍ കഞ്ചാവ് കൊണ്ടുവന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാജാക്കാട് കെഎസ്‌ഇബി ഓഫീസിന് സമീപത്ത് നിന്നും അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് കഞ്ചാവും പ്രതികളെയും അറസ്റ്റ് ചെയ്തത്. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.