
ഉണങ്ങിയ അരളി പച്ചയെക്കാൾ കൂടുതൽ അപകടകാരി. നീരിയം ഒലിയാണ്ടര്‍ എന്ന വിഭാഗത്തില്‍ പെടുന്ന സസ്യമാണ് അരളി. വളരെ ഭംഗിയുള്ള പുഷ്പ്പങ്ങള്‍ ഉണ്ടാകുമെങ്കിലും ഇതൊരു വിഷച്ചെടിയാണ്. ഈ ചെടി കത്തിക്കുമ്പോള്‍ ഉയരുന്ന പുക ശ്വസിക്കുന്നത് പോലും ആരോഗ്യത്തിന് പ്രശ്‌നമാണ്. ഉണങ്ങിയ അരളിയിലയാണ് ഇതിന്റെ പച്ച സസ്യത്തെക്കാള്‍ അപകടകാരി.oleander nerium plant leaf burning
പുക ശ്വസിക്കുന്നത് ശരീരത്തെ വിഷമയമാക്കും.ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. oleander nerium plant leaf burning ഇതിലടങ്ങിയിരിക്കുന്ന ഒലിയാന്ഡ്രിന്‍, ഒലിയാന്‍ഡ്രോജെനീന്‍ തുടങ്ങിയ രാസഘടകങ്ങള്‍ ആണ് ചെടിയെയും, പൂക്കളെയും വിഷമയം ആക്കുന്നത്. ഇത് മരണം വരെ സംഭവിക്കാന്‍ ഇടയാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
ഈ ചെടിയുടെ കായ അല്ലെങ്കില്‍ ഇലകള്‍ ഒക്കെ കഴിച്ചു നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും ഇത് അപകടകാരിയാണ് പശുക്കള്‍ക്കും, ആടിനും ഒന്നും ഇതിന്റെ ഇലയോ, പൂവോ കൊടുക്കരുത് എന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. നിയന്ത്രിതമാത്രയില്‍ ഹൃദയപേശികളുടെ സങ്കോചവികാസക്ഷമത വര്‍ദ്ധിപ്പിക്കും, കൂടുതല്‍ അളവിലുള്ള ഉപയോഗം ഇവയുടെ പ്രവര്‍ത്തനം മന്ദഗതിയിലാകും.oleander nerium plant leaf burning
വിഷമുള്ളതാണെങ്കിലും ഔഷധമായും ഉപയോഗിക്കുന്ന ഈ സസ്യത്തെ ഉള്ളിലേക്ക് കഴിക്കുന്നതിന് ആയുര്‍വേദത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങള്‍ വിവരിക്കുന്നില്ല, എങ്കിലും വൃണങ്ങളിലും കുഷ്ഠരോഗം തുടങ്ങിയ രോഗങ്ങള്‍ക്കും പുറമേ പുരട്ടുന്നതിന് നല്ലതാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.