
കുട്ടിക്കാനത്തിന് സമീപം ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മുറിഞ്ഞപുഴ സ്വദേശി വിഷ്ണുവാണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെ വിഷ്ണുവിനെ റോഡരികില്‍ വീണു കിടക്കുന്ന നിലയിൽ വഴിയാത്രക്കാർ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ പീരുമേട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അതേസമയം എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് വ്യക്തമല്ല. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന വിഷ്ണുവിൻ്റെ മൃതദേഹം പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.