HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


ഏലത്തോട്ടത്തിൽ നിന്നും ചരം ഉൾപ്പെടെ മുറിച്ചെടുത്ത് ഏലയ്ക്ക മോഷണം; മൂന്നംഗ സംഘം പിടിയിൽ

ഇടുക്കി: ഏലത്തോട്ടത്തിൽ നിന്നും ചരം ഉൾപ്പെടെ മുറിച്ചെടുത്ത് ഏലയ്ക്ക മോഷ്ടിച്ച മൂന്നു പേർ പിടിയിൽ

സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽ നിന്നും ചരം ഉൾപ്പെടെ മുറിച്ചെടുത്ത് ഏലയ്ക്ക മോഷ്ടിച്ച മൂന്നു പേർ പിടിയിൽ. അണക്കര സ്വദേശികളായ മനോഷ് രതീഷ്, അനിൽ എന്നിവരേയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ  27-നാണ് അണക്കര അമ്പലമേട്ടിൽ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽ നിന്നും അൻപതിനായിരം രൂപയോളം വിലവരുന്ന പച്ചഏലക്ക മോഷണം പോയത്. 


ഏലയ്ക്കായ കായ്ച്ച് കിടക്കുന്ന ചരം ഉൾപ്പെടെ മുറിച്ചെടുത്തായിരുന്നു മോഷണം. വണ്ടൻമേട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. തോട്ടത്തിൻ്റെ വേലി തകർത്താണ് പ്രതികൾ മോഷണം നടത്തിയത്. വണ്ടൻമേട് എസ് എച്ച് ഒ ഷൈൻകുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ. ബിനോയി എബ്രഹാം, എ എസ് ഐ ജയിംസ് ജോർജ്, സിപിഒ പ്രശാന്ത് മാത്യു, ജയ്മാൻ ആർ, സിബി സി.കെ, രാജേഷ് പി.ആർ. തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ്  പ്രതികളേ അണക്കര അമ്പലമേട്ടിൽ നിന്നും പിടികൂടിയത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.