HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


പൈലറ്റ് ആവാനുള്ള കോഴ്‌സിന് അർഹത നേടി ചെറുതോണിയിൽ നിന്നും ഒരു മിടുമിടുക്കി

ഇടുക്കി: പൈലറ്റ് ആവാനുള്ള കോഴ്‌സിന് അർഹത നേടി ചെറുതോണിയിൽ നിന്നും ഒരു മിടുമിടുക്കി

വിമാനം പറപ്പിക്കാൻ ഇടുക്കിയിൽനിന്നൊരു മിടുക്കി. ഇടുക്കി എൻജിനീയറിങ് കോളജിലെ ഡ്രൈവർ പുളിക്കത്തൊട്ടികാവും വാതുക്കൽ റോയിയുടേയും മേഴ്സിയുടേ യും മകൾ നിസിമോൾ റോയി (21) ആണ് വിമാനം പറത്താൻ ഒരുങ്ങുന്നത്. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ എൻട്രൻസ് പരീക്ഷയിൽ എസ്.ടി. വിഭാഗത്തിലാണ് ഒന്നാംറാങ്ക് കരസ്ഥമാക്കിയത്. 


സർക്കാരിന്റെ വിംഗ്‌സ് പദ്ധതി പ്രകാരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പരിശീലനത്തിന് ചേരുന്നത്. എൻ.ഐ.ടിയിൽ മെക്കാനിക്കൽ എൻജിനീയറിങ് മുന്നാം വർഷ വിദ്യാർഥിനിയാണ്. ചെറുപ്പം മുതലേ പൈലറ്റാവാൻ ആഗ്രഹിച്ചിരുന്നതിനാൽ ഇതിനായി ശ്രമിച്ചിരുന്നു. പൈലറ്റ് ആവാനുള്ള കോഴ്‌സിന് അർഹത നേടയതിനെ തുടർന്ന് എൻ.ഐ.ടി യിലെ പഠനം ഉപേക്ഷിച്ചു. ഫെബ്രുവരി പകുതിയോടെ ട്രെയിനിങിന് ചേരും. കോഴ്സ് പഠനത്തിനാവശ്യമായ സ്കോളർഷിപ്പ് സർക്കാർ നൽകും. പ്രാഥമിക ചിലവുകൾ മാത്രം കുട്ടി നൽകിയാൽ മതിയാകും.


സഹോദരൻ സാമുവൽ പൈനാവ് പോളിടെക്നിക്കിലെ വിദ്യാർഥിയാണ്. ഇടുക്കി ജില്ലയിൽ ആദ്യമായിട്ടാണ് എ സ്.ടി. വിഭാഗത്തിൽപ്പെട്ട ഒരു കുട്ടിക്ക് പൈലറ്റാവാൻ അവസരം ലഭിക്കുന്നത്. പൈലറ്റാകാൻ പഠിക്കുന്നതിന് വലിയ സാമ്പത്തിക ചിലവു വരുന്നതാണ്. സാമ്പത്തികഭദ്രതയു ള്ളവർക്ക് മാത്രം സാധിച്ചിരുന്ന ഒരു സ്വപ്നമാണിത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.