HONESTY NEWS ADS

 HONESTY NEWS ADS


വനം ഭേദഗതി ബില്ല്; വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കില്ല; ലഭിച്ചത് 140 ഓളം പരാതികൾ

ALLEN HABOUR

വരുന്ന നിയമസഭാ സമ്മേളനത്തിൽ വനം ഭേദഗതി ബില്ല് അവതരിപ്പിക്കില്ല. വന നിയമ ഭേദഗതികൾ സംബന്ധിച്ച് ലഭിച്ചത് 140 ഓളം പരാതികളാണ്. പരാതികളിൽ ഭൂരിപക്ഷവും വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട പൊതു പരാതികളാണ്. ഭേദഗതികൾ സംബന്ധിച്ചു ലഭിച്ച പരാതികൾ അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കും


റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ മുഖ്യമന്ത്രി തീരുമാനിക്കും. ശേഷം സബ്ജക്ട് കമ്മിറ്റിയിൽ ഭേദഗതികൾ വരുത്തി സഭയ്ക്കു മുന്നിൽ വെയ്ക്കാൻ ആലോചന. ഭേദഗതികൾ സംബന്ധിച്ചു നിയമോപദേശം തേടാനും ആലോചനയുണ്ട്. ക്രൈസ്തവ സഭകളും കേരള കോൺഗ്രസ് എം ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആവശ്യമെങ്കിൽ പ്രതിഷേധമുയർത്തുന്ന സംഘടനകളുമായും രാഷ്ട്രീയ കക്ഷികളുമായും സർക്കാർ ചർച്ച നടത്തും.


ജനകീയ പ്രക്ഷോഭങ്ങൾ കണക്കിലെടുത്താണ് ബില്ലിൽ നിന്ന് സർക്കാർ താൽക്കാലികമായി പിൻമാറുന്നത്. കേരള വനം നിയമ ഭേദഗതി വ്യവസ്ഥകളിൽ പലതും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്നതാണന്ന് വിമർശനം ഉയർന്നിരുന്നു. 1961ലെ വനം നിയമമാണു ഭേദഗതി ചെയ്യുന്നത്. 2019ൽ ഭേദഗതി ബിൽ അവതരിപ്പിച്ചെങ്കിലും സഭ പരിഗണിച്ചിരുന്നില്ല. ഇതു കാലഹരണപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും അവതരിപ്പിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്.

ALLEN HABOUR

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS