HONESTY NEWS ADS

Electro Tech Nedumkandam

 

ഇടുക്കി അടിമാലിയ്ക്ക് സമീപം വീടിന് മുകളിലേക്ക് കൂറ്റൻപാറ പതിച്ചു; വീട് പൂര്‍ണമായി തകര്‍ന്നു, ഒരാൾക്ക് പരിക്ക്

ഇടുക്കി: അടിമാലിയ്ക്ക് സമീപം വീടിന് മുകളിലേക്ക് കൂറ്റൻപാറ പതിച്ചു; വീട് പൂര്‍ണമായി തകര്‍ന്നു, ഒരാൾക്ക് പരിക്ക്

അടിമാലിയില്‍ വീടിനു മുകളിലേക്ക് കൂറ്റൻപാറ പതിച്ച്‌ അപകടം, വീട് പൂർണമായി തകർന്നു. അടിമാലി കല്ലാർ വട്ടയാർ സ്വദേശി അനീഷിൻ്റെ വീടിന് മുകളില്‍ ആണ് കൂറ്റൻപാറ വന്നു പതിച്ചത്.

സമീപത്തെ ഏലത്തോട്ടത്തിന്റെ ഉയർന്ന പ്രദേശത്ത് നിന്ന് പാറ ഉരുണ്ട് വന്നതാണ്. അനീഷും, ഭാര്യയും, മൂന്നു മക്കളും സംഭവസമയം വീട്ടില്‍ ഉണ്ടായിരുന്നു. ഒരു കുട്ടിക്ക് കാലിന് സാരമായ പരിക്കു പറ്റി. അനീഷും കുടുംബവും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS