HONESTY NEWS ADS

Electro Tech Nedumkandam

 

നിർത്തിയിട്ട കെഎസ്ആർടിസി ബസ് ഉരുണ്ട് സംസ്ഥാന പാത കടന്ന് ഹോട്ടലിലേക്ക് ഇടിച്ചുകയറി

നിർത്തിയിട്ട കെ എസ് ആർ ടി സി ബസ് ഉരുണ്ട് റോഡിന് എതിർ ദിശയിലെ ഹോട്ടലിലേക്ക് ഇടിച്ചു കയറി

നിർത്തിയിട്ട കെ എസ് ആർ ടി സി ബസ് ഉരുണ്ട് റോഡിന് എതിർ ദിശയിലെ ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം. പത്തനംതിട്ട കോന്നിയിലാണ് അപകടമുണ്ടായത്. സ്റ്റാർട്ടിങ്ങിൽ ഹാൻഡ് ബ്രേക്കിട്ട് നിർത്തിയിരുന്ന കെ എസ് ആർ ടി സി ബസ് ഉരുണ്ട് പോയെങ്കിലും വൻ അപകടം ഒഴിവായത് ഭാഗ്യമായി.


കോന്നി - ഊട്ടുപാറ സർവീസ് നടത്തുന്ന ബസാണ് ഉരുണ്ട് പോയത്. കെ എസ് ആർ ടി സി ഓപ്പറേറ്റിംഗ് സെന്‍ററിൽ നിന്നാണ് ബസ് ഉരുണ്ട് പുറത്തേക്ക് വന്നത്. നടപ്പാതയിലെ കൈവരിയും ഇലക്ട്രിക് പോസ്റ്റും ഇടിച്ചിട്ട വാഹനം ഹോട്ടലിന്റെ മുൻവശത്തെ ക്യാമ്പിനും തകർത്താണ് നിന്നത്. സംസ്ഥാനപാത മറികടന്ന് ആണ് ബസ്സ് റോഡിന് മറുവശത്തേക്ക് പോയത്. കെ എസ് ആർ ടി സി ബസിന്‍റെ മുൻവശത്തെ ചില്ല് ഉടഞ്ഞു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS