
തങ്കമണിയ്ക്ക് സമീപം പ്രകാശിൽ 9 ലിറ്റർ വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ. പ്രകാശ് സ്വദേശി വെളിയംകുന്നേൽ ജിനേഷാണ്(41) അറസ്റ്റിലായത്. ഇന്ന് പുലർച്ചെ തങ്കമണി എക്സൈസ് റേഞ്ച് ഓഫീസറും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രദേശം കേന്ദ്രീകരിച്ച് വൻതോതിൽ വ്യാജമദ്യ വിൽപ്പന നടക്കുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നായിരുന്നു പരിശോധന. പ്രിവൻ്റീവ് ഓഫീസർമാരായ ജയൻ പി ജോൺ, ജിൻസൺ സി എൻ, ബിജു പി എ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ബിജി കെ ജെ, ഷീന തോമസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. തങ്കമണി റേഞ്ച് ഓഫീസിൽ ഹാജരാക്കിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.