HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


ഡ്രൈവിങ് ടെസ്റ്റ് പാസായി ഇറങ്ങുമ്പോള്‍ തന്നെ ലൈസന്‍സ്; സംവിധാനം ഉടനെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

ALLEN HABOUR

ഡ്രൈവിങ് ടെസ്റ്റ് പാസായി ഇറങ്ങുമ്പോള്‍ തന്നെ ലൈസന്‍സുമായി പോകുന്ന സംവിധാനം ഉടന്‍ ഒരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇതിനായി മോട്ടോര്‍വാഹന വകുപ്പ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ടാബ് നല്‍കും. ടെസ്റ്റ് പാസാകുന്നതോടെ ഇന്‍സ്‌പെക്ടര്‍മാര്‍ ടാബില്‍ ഇന്‍പുട്ട് നല്‍കുന്നതിനനുസരിച്ച് ഉടനടി ലൈസന്‍സ് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് മോട്ടോര്‍ വാഹന വകുപ്പ് വാങ്ങിയ 20 ബൊലേറോ വാഹനങ്ങള്‍ കനകക്കുന്നില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


മാര്‍ച്ച് 31നകം വാഹനങ്ങളുടെ ആര്‍ സി ബുക്ക് ഡിജിറ്റലാക്കുമെന്നും മന്ത്രി പറഞ്ഞു. ബാങ്ക് ഹൈപ്പോത്തിക്കേഷന്‍ ലിങ്ക് ചെയ്യുന്നതോടെ ആര്‍ സി ബുക്ക് പ്രിന്റ് ചെയ്ത് എടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ഫയലുകളില്‍ തീരുമാനമെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു ഫയലില്‍ തീരുമാനമെടുക്കാതെ കയ്യില്‍വെച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്റേണല്‍ വിജിലന്‍സ് സ്‌ക്വാഡ് അന്വേഷണം നടത്തും. അനാവശ്യമായി ഫയല്‍ പിടിച്ചുവെച്ചിരിക്കുകയാണെന്ന് വ്യക്തമായാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അഞ്ച് ദിവസത്തിനുള്ളില്‍ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ക്ലറിക്കല്‍ സ്റ്റാഫുകളുടെ ജോലിഭാരം ഏകീകരിച്ച് ജോലിതുല്യത ഉറപ്പുവരുത്താന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ALLEN HABOUR

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.